Love in Forties

ദേശവും ഭാഷയും കടന്ന്
” നാല്പതുകളിലെ പ്രണയം “
( love in forties)
“””‘”””””””””””””””””””

രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിച്ച “നാല്പതുകളിലെ പ്രണയം “(ലവ് ഇൻ ഫോർട്ടിസ്) എന്ന സിനിമയ്ക്ക് നിരവധി ദേശീയ-അന്തർ ദേശീയ പുരസ്‌ക്കാരങ്ങൾ ലഭിച്ചു.
പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ , ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ചറിന്റെ ‘ ഔട്ട്സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാർഡ് ‘ കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘മികച്ച ഇന്ത്യൻ സിനിമ ‘ അവാർഡും കരസ്ഥമാക്കി .
മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്‌ക്കാരവും സ്വന്തമാക്കി .
ജെറി ജോൺ ,ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവർത്തകനുമായ രമേശ് എസ് മകയിരം ഒരുക്കിയ ചിത്രത്തിൽ മെർലിൻ, ക്ഷമ,ഗിരിധർ,ധന്യ,മഴ പാർദ്ധിപ്,ഷഹനാസ്,ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു .
രമേശ് എസ് മകയിരം ,
ആശാ വാസുദേവൻ നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകരുന്നു.
ഷഹബാസ് അമൻ, നിത്യ മാമൻ,ഗിരീഷ് നാരായൺ,കാഞ്ചന ശ്രീറാം,അമൃത ജയകുമാർ,ഐശ്വര്യ മോഹൻ,അന്നപൂർണ പ്രദീപ്,ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ .
മഴ ഫിലിംസ്,ആർ ജെ എസ് ക്രീയേഷൻസ്,
ജാർ ഫാക്ടറി എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവ്വഹിക്കുന്നു .
ഫെസ്റ്റിവൽ കുറേറ്റർ- അജയ് എസ് ജയൻ,
എഡിറ്റർ,ലിനോയ് വർഗീസ് പാറിടയിൽ,
ആർട്ട്-ശ്രുതി ഈ വി, സൗണ്ട് ഡിസൈൻ- ഷാജി മാധവൻ, മേക്കപ്പ്-ബിനു സത്യൻ,നവാസ് ഷെജി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി അജോൺ, അവനേഷ്,ജോസ് , ഡിസൈൻ,ആർക്കേ കെ,പി ആർ ഓ-ഏ എസ് ദിനേശ് 

Share it :

Categories

Latest Post

Mahal

Contact Us

I am text block. Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.